'അമ്മ' സംഘടനയുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്';  നടന്‍ കുഞ്ചാക്കോ ബോബന്‍

NOVEMBER 8, 2024, 3:36 PM

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുമായി പ്രശ്നങ്ങൾ ഉണ്ടായെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.  കാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഘടനുമായി ചില കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ നിലപാട് എടുത്തതിന് ശേഷമാണോ അമ്മയില്‍ നിന്നും അകലാന്‍ തുടങ്ങിയതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

vachakam
vachakam
vachakam

'മനപ്പൂര്‍വമായി മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നതല്ല. കമ്യൂണിക്കേഷന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. എന്നാല്‍ അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കൊപ്പവും ഞാനുണ്ടാകും,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam