ഗോസിപ്പുകൾക്ക് വിരാമം; പ്രണയം പരസ്യമാക്കി ജസ്റ്റിൻ ട്രൂഡോയും കാറ്റി പെറിയും 

JUNE 9, 2026, 8:56 AM

മാസങ്ങളായി നീണ്ടുനിന്ന പ്രണയ ഗോസിപ്പുകൾക്ക് വിരാമമിട്ട് പോപ്പ് ഗായിക കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തങ്ങളുടെ ബന്ധം പരസ്യമാക്കി രംഗത്ത്. ന്യൂയോർക്കിൽ നടക്കുന്ന 2026-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ഇരുവരും ആദ്യമായി ഔദ്യോഗികമായി കൈകോർത്ത് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ജൂൺ 8-ന് നടന്ന കാറ്റി പെറിയുടെ പുതിയ ഡോക്യുമെന്ററി ചിത്രം ‘കാറ്റി പെറി: ദ ലൈഫ് ടൈംസ് ടൂർ – ലൈവ് ഫ്രം പാരീസ്’ (Katy Perry: The Lifetimes Tour – Live from Paris) എന്ന ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിനിടെയായിരുന്നു ലോകത്തെമ്പടുമുള്ള ആരാധകരെയും മാധ്യമങ്ങളെയും ഞെട്ടിച്ച ഈ പ്രണയ പ്രകടനം.

ചിത്രത്തിന്റെ പ്രീമിയറിന് മുന്നോടിയായി റെഡ് കാർപെറ്റിൽ പരസ്പരം കൈകൾ കോർത്തുപിടിച്ചാണ് പെറിയും ട്രൂഡോയും എത്തിയത്. പാപ്പരാസികൾക്ക് മുന്നിൽ അതീവ റൊമാന്റിക് ലുക്കിൽ പോസ് ചെയ്ത  ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ചടങ്ങിലുടനീളം കാറ്റി പെറിയോടൊപ്പം നിന്ന ട്രൂഡോ, അവർ ആരാധകരുമായി സംവദിക്കുന്നതിലും ഓട്ടോഗ്രാഫ് ഒപ്പിട്ടു നൽകുന്നതിലും പങ്കാളിയായി.

vachakam
vachakam
vachakam

വിഖ്യാത ബ്രാൻഡായ ലാൻവിന്റെ 1987-ലെ സ്പ്രിങ്/സമ്മർ കളക്ഷനിൽ നിന്നുള്ള വിന്റേജ് വൈറ്റ് ഹാൾട്ടർ-നെക്ക് ഗൗൺ ആണ് കാറ്റി പെറി ധരിച്ചിരുന്നത്. ലളിതമായ ആഭരണങ്ങളും മേക്കപ്പും അവരുടെ ലുക്കിന് കൂടുതൽ ഭംഗിയേകി. കറുത്ത ക്ലാസിക് സ്യൂട്ടും വെള്ള ഷർട്ടുമണിഞ്ഞ് തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് ട്രൂഡോ ചടങ്ങിനെത്തിയത്.

2025-ൽ മോൺട്രിയലിൽ ഇരുവരും ഒരുമിച്ച് സമയം ചിലവഴിച്ചതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യമായി പുറത്തുവരുന്നത്. പിന്നീട് കാറ്റി പെറിയുടെ സംഗീത പരിപാടിക്കിടെ ട്രൂഡോ പങ്കെടുത്തതും ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഗോസിപ്പുകൾക്ക് കൂടുതൽ കരുത്തുപകർന്നു.

കഴിഞ്ഞ ഏപ്രിലിൽ പ്രശസ്തമായ കൊച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ  ഇരുവരും ഒരുമിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് ഇൻസ്റ്റാഗ്രാമിൽ കാറ്റി പെറി തന്നെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കൈകോർത്തു നടക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങൾ ഇരുവരും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഇപ്പോൾ ട്രൈബെക്ക ഫെസ്റ്റിവലിലെ ഔദ്യോഗിക എൻട്രിയോടെ തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam