ഓട്ടവ:
അമേരിക്കന്‍ പോപ്പ് താരം കാത്തി പെറിയും കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി
ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ ഡേറ്റിങ്ങിലെന്ന് അഭ്യൂഹം. ഇരുവരും
ഒരുമിച്ച് റസ്റ്ററിന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍
പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയായത്.
തിങ്കളാഴ്ച
രാത്രി കാനഡയിലെ മോണ്‍ട്രിയലിലുള്ള ഹോട്ടലിലാണ് അത്താഴത്തിനായി ഇരുവരും
ഒരുമിച്ചെത്തിയത്. വന്‍ സുരക്ഷാ സന്നാഹവും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം
കഴിച്ച ശേഷം ഷെഫിനെ അഭിനന്ദിക്കാന്‍ ഇരുവരും അടുക്കളയിലേക്ക് പോയതായും
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാനഡയില്‍ പര്യടനം നടത്തുന്ന
കാത്തി പെറിയുടെ സംഗീത പരിപാടി മോണ്‍ട്രിയലില്‍ ഉള്‍പ്പെടെ
അരങ്ങേറുന്നുണ്ട്. 2015 മുതല്‍ കാനഡ പ്രധാനമന്ത്രിയായിരുന്ന ട്രൂഡോ
ജനുവരിയിലാണ് രാജിവച്ചത്.
കാത്തി പെറി നടന്‍ ഒര്‍ലാന്‍ഡോ
ബ്ലൂമായുള്ള ബന്ധം അടുത്തിടെയാണ് പിരിഞ്ഞത്. ഇരുവര്‍ക്കും നാല് വയസുള്ള
മകളുണ്ട്. മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയയില്‍ നിന്ന്
2023 ലാണ് ട്രൂഡോ വിവാഹമോചന നേടിയത്. 2005 ല്‍ വിവാഹിതരായ ഇരുവര്‍ക്കും
മൂന്ന് മക്കളും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്