ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹത്തായ ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ഏകദേശം 250 കോടി രൂപയ്ക്കാണ് കരാർ നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ വിദേശ വിതരണാവകാശം വാർണർ ബ്രദേഴ്സ് പിക്ചേഴ്സിനാണ്. സിനിമയുടെ ആദ്യഭാഗം ദീപാവലി റിലീസായി നവംബറിൽ തിയേറ്ററുകളിലെത്തും.
ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവും ചർച്ചയായിരുന്നു.
രൺബീർ കപൂർ (രാമൻ) – രണ്ട് ഭാഗങ്ങൾക്കായി 150 കോടി രൂപ (ഒരു ഭാഗത്തിന് 75 കോടി).
സായ് പല്ലവി (സീത) – രണ്ട് ഭാഗങ്ങൾക്കായി 12 കോടി രൂപ (ഒരു ഭാഗത്തിന് 6 കോടി).
യഷ് (രാവണൻ) – രണ്ട് ഭാഗങ്ങൾക്കായി 100 കോടി രൂപ (ഒരു ഭാഗത്തിന് 50 കോടി).
സണ്ണി ഡിയോൾ (ഹനുമാൻ) – ഒരു ചിത്രത്തിന് 20 കോടി രൂപ.
രവി ദൂബെ (ലക്ഷ്മണൻ) – 4 കോടി രൂപ.
അടുത്തിടെ പുറത്തിറങ്ങിയ ടീസർ സിനിമയുടെ വലിയ കാൻവാസും രൺബീർ കപൂറിന്റെ രാമൻ ലുക്കും ശ്രദ്ധ നേടിയിരുന്നു. ടീസറിന്റെ അവസാനം യഷിന്റെ രാവണൻ കഥാപാത്രത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ടീസറിലെ വിഷ്വൽ എഫക്ട്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. ചില രംഗങ്ങൾ എഐ ഉപയോഗിച്ച് നിർമിച്ചതുപോലെ തോന്നുന്നുവെന്നും, ഇത്രയും വലിയ ബജറ്റുള്ള സിനിമയ്ക്ക് കൂടുതൽ നിലവാരമുള്ള വിഎഫ്എക്സ് പ്രതീക്ഷിച്ചിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. മറുവശത്ത്, ചില ദൃശ്യങ്ങൾ മികച്ച അനുഭവം നൽകിയെങ്കിലും റിലീസിന് മുമ്പ് വിഎഫ്എക്സ് കൂടുതൽ മെച്ചപ്പെടുത്തണമെന്ന നിർദേശവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
