ബോളിവുഡിലെ സ്റ്റാര്‍ ഫിലിം മേക്കറാണ് കരണ്‍ ജോഹര്‍. കരിയറിനപ്പുറം കരണിന്റെ വ്യക്തി ജീവിതവും പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. 51 കാരനായ കരണ്‍ ഇപ്പോഴും അവിവാഹിതനാണ്. 2017 ല്‍ സറൊഗസി വഴി കരണ്‍ രണ്ട് കുട്ടികളുടെ അച്ഛനായി. യാഷ്, റൂഹി എന്നിങ്ങനെയാണ് കരണിന്റെ മക്കളുടെ പേര്. ഇരട്ടക്കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കരണ്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.
തനിക്ക് പങ്കാളിയില്ലാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കരണ്‍ ജോഹര്‍. അധികം ബന്ധങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല. ഒരു പങ്കാളിയെ കണ്ടെത്തുന്നത് എളുപ്പമല്ല. എനിക്ക് വണ്‍ സൈഡ് പ്രണയം ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നാണ് എ ദില്‍ ഹെ മുഷ്കില്‍ എന്ന സിനിമയുണ്ടാകുന്നത്. അതെന്റെ ദുഖകരമായ പ്രണയ കഥയാണ്. ഒരുപാട് വര്‍ഷം നീണ്ട സ്നേഹമായിരുന്നു അത്.
പ്രണയത്തിന്റെ ശക്തി എനിക്കത് മനസിലാക്കി തന്നു. ഒരാളെ സ്നേഹിക്കണമെങ്കില്‍ ആ വ്യക്തി നമുക്കൊപ്പം വേണമെന്നില്ലെന്ന് ഷാരൂഖ് ഖാൻ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഞാനും അതില്‍ ശക്തമായി വിശ്വസിക്കുന്നു. പ്രണയം എന്റെ ആയുധമായി. എന്നെ തകര്‍ത്തെങ്കിലും അതെനിക്ക് ശക്തി തന്നെന്നും കരണ്‍ ജോഹര്‍ തുറന്ന് പറഞ്ഞു.
ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കിയ ശേഷം താൻ വളരെ വിഷമിച്ചിരുന്നെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി. എന്റെയെല്ലാം നല്‍കാൻ പറ്റുന്ന പ്രണയം ഞാനിതുവരെ കണ്ടെത്തിയിട്ടില്ല.
പഴയ ബന്ധത്തില്‍ ഞാൻ എന്റെയെല്ലാം നല്‍കിയിരുന്നു. പക്ഷെ ആ പ്രണയം സഫലമായില്ല. ഇപ്പോള്‍ എനിക്ക് കുട്ടികളുണ്ട്. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രണയ കഥ.
എന്റെ താങ്ങായി നില്‍ക്കുന്ന അമ്മയുണ്ട്. പക്ഷെ ഒരു ബന്ധത്തിലായിരിക്കുന്നത് മനോഹരമാണ്. കാരണം ചിലപ്പോള്‍ ഒറ്റപ്പെട്ട നിമിഷങ്ങള്‍ ഉണ്ടായേക്കാം. ഒരു സ്പര്‍ശനം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകും. നിങ്ങളെ ചേര്‍ത്ത് നിര്‍ത്താനും കെട്ടിപ്പിടിക്കാനും ഒരാള്‍ വേണം. പക്ഷെ എന്തുകൊണ്ടോ ശരിയായി വന്നില്ല. ജീവിതത്തിന്റെ ശക്തിയായി മാറുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് കഴിയട്ടെയെന്ന് പ്രപഞ്ചത്തോട് പ്രാര്‍ത്ഥിക്കുന്നെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്