കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്പു പപ്പു, സ്‌നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിര്‍മ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നടന്‍ ദര്‍ശന്‍, നിര്‍മ്മാതാവും സംവിധായകനുമായ തരുണ്‍ സുധീര്‍ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.
ബെംഗളൂരുവിെലെ പ്രശസ്‌തമായ ജെറ്റ്‌ലാഗ് പബ് നടത്തിയിരുന്ന ജഗദീഷ്, ബിൽഡർ, ബിസിനസ്‌മാൻ, സിനിമ നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഈയിടെയായി അദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്നു. വീട് ജപ്‌തി ചെയ്‌തെന്നും, മുൻപ് ആത്മഹത്യ ശ്രമം നടത്തിയിരുന്നു എന്നുമാണ് വിവരം.
സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അദ്ദേഹം ആത്മഹത്യ ചെയ്‌തതാണോ എന്ന് സംശയവും പൊലീസിനുണ്ടെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത് ശ്രേയസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ