ബോളിവുഡിലെ ഏറ്റവും സമ്പന്നയായ നടിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹുറൂൺ. ഇത്തവണ ഒന്നാം സ്ഥാനത്ത് ആലിയ ഭട്ടോ, ദീപിക പദുകോണോ, ഐശ്വര്യ റായിയോ അല്ല.
തൊണ്ണൂറുകളിലെ സൂപ്പർ നായിക ജൂഹി ചൗളയാണ്. എടുത്ത് പറയാൻ മാത്രം സിനിമകളോ ഒന്നും തന്നെ ജൂഹി ചൗള ഈ അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല എന്നതും വളരെ ശ്രദ്ധേയമാണ്. നടിമാരുടെ ആഗോള സമ്പന്ന പട്ടികയിൽ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്.
4600 കോടി രൂപയാണ് ജൂഹിയുടെ ആസ്തി. ബിസിനസ് നിക്ഷേപങ്ങളിൽ നിന്നാണ് ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ഉള്ളത്. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സഹസ്ഥാപക കൂടിയാണ് ജൂഹി ചൗള.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമാണ് ഇവർ. റിയൽ എസ്റ്റേറ്റ് രംഗത്തും ഇവർ സജീവമാണ്. കോടീശ്വരനായ ജയ് മെഹ്ത്തയാണ് ഭർത്താവ്.
രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ആണ്, 850 കോടി രൂപയാണ് ആസ്തി. പ്രിയങ്ക ചോപ്രയാണ് മൂന്നാം സ്ഥാനത്ത്. ദീപിക പദുകോണും ആലിയ ഭട്ടും പിന്നിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും