പരസ്യചിത്രത്തിന്റെ ഷൂട്ടിനിടെ ജൂനിയർ എൻ ടി ആറിന് പരിക്ക് 

SEPTEMBER 20, 2025, 1:38 AM

പരസ്യചിത്രത്തിൻറെ ഷൂട്ടിനിടെ   ജൂനിയർ എൻ ടി ആറിന്  പരിക്ക്. ആരാധകരും മാധ്യമങ്ങളും ഊഹാപോഹങ്ങൾ പരത്തരുതെന്ന് ജൂനിയർ എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തിന്റെ ഓഫീസ്‌ ടീം ഔദ്യോഗിക വാർത്ത കുറിപ്പ് സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. 

അദ്ദേഹത്തിൻറെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടാഴ്ചത്തേക്ക് വിശ്രമത്തിൽ കഴിയാൻ ഡോക്ടർ നിർദേശിച്ചതായും താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

vachakam
vachakam
vachakam

' ഒരു പരസ്യചിത്ര ചിത്രീകരണത്തിനിടയിൽ എൻ ടി ആറിന് ചെറിയ രീതിയിൽ പരിക്ക് സംഭവിച്ചു. രണ്ടാഴ്ചത്തേക്ക് വിശ്രമം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളൂം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam