വരവ് സിനിമയുടെ സെറ്റില്‍ നടന്‍ താന്‍ മോശമായി പെരുമാറിയെന്ന ശാന്തിവിള ദിനേശിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ജോജു ജോര്‍ജ്.
ജോജുവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തവെ യുട്യൂബ് ചാനലുകാരുടെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതികരണം.
ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് സിനിമയുടെ സെറ്റില്‍ ജോജു ജോര്‍ജ് 16 ഫോണുകള്‍ തല്ലി പൊട്ടിച്ചെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും സെറ്റില്‍ ദേഷ്യം വന്നാലും ജോജു അത് ഫോണിലാണ് തീര്‍ക്കുകയെന്നും സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു ശാന്തിവിളയുടെ ആരോപണം.
“16 ഫോണ്‍ തല്ലിപ്പൊളിച്ചുവെന്ന്. ഞാന്‍ ആരാ 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍. 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ 16 ദിവസം വേണ്ടേ? ഇതിലെ ഡാറ്റ മാറ്റണമെങ്കില്‍ത്തന്നെ സമയം വേണ്ടേ? ആകെ 10- 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ.
എനിക്ക് വരുന്ന പ്രൊഡ്യൂസേഴ്സിനെ മുടക്കുകയാണ്”, ജോജു ജോര്‍ജ് പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വാര്‍ത്ത ആവുന്നതിനെക്കുറിച്ചും ജോജു പറഞ്ഞു- “ഞാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കിക്കോളൂ. ദയവായി ഒരു കാര്യം വരുമ്പോള്‍ അതിന്‍റെ വസ്തുത മനസിലാക്കി പോസ്റ്റ് ചെയ്യൂ. ഇതൊക്കെ ചെയ്യുമ്പോള്‍ നമ്മളെ ബാധിക്കുകയാണ്”, ജോജു ജോര്‍ജ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
