ഹോളിവുഡ് താരം ജെസിക്ക ആൽബ, 16 വർഷത്തെ ബന്ധത്തിനു ശേഷം ഭർത്താവ് കാഷ് വാർണറിൽ നിന്ന് വേർപിരിഞ്ഞിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്.
“ജീവിതത്തിൽ എന്ത് സംഭവിക്കേണമോ അത് സംഭവിക്കും. പലപ്പോഴും എല്ലാം നമ്മൾ പ്ലാൻ ചെയ്യാൻ ശ്രമിക്കും, പക്ഷേ ശരിയായത് സമയത്ത് സംഭവിക്കും. അതിനാൽ ‘ട്രസ്റ്റ് ദ പ്രോസസ്’ — പ്രക്രിയയെ വിശ്വസിക്കുക” എന്നാണ് താരം പറഞ്ഞത്.
അതേസമയം വേർപിരിഞ്ഞതിന് ശേഷം, താരം മാർവൽ സിനിമയിൽ അഭിനയിച്ച നടൻ ഡാനി റാമിറസുമായി പുതിയ ബന്ധത്തിലാണെന്ന് ഗോസിപ്പുകൾ പുറത്തു വരുന്നുണ്ട്. മെക്സിക്കോയിൽ ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ താരം ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
എന്നാൽ കാഷ് വാർണറും ജെസിക്കയും, അവരുടെ മൂന്നു മക്കളായ ഹോണർ (17), ഹെവൻ (13), ഹെയ്‌സ് (7) എന്നിവരുടെ സന്തോഷത്തിനാണ് മുൻഗണന നൽകുന്നത് എന്നും ഇരുവരും പിരിഞ്ഞെങ്കിലും കുടുംബബന്ധം നിലനിർത്താനും മക്കൾക്ക് മികച്ച പരിപാലനം നൽകാനുമാണ് ഇരുവരുടെയും തീരുമാനമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്