വിവാഹ മോചന വാർത്തകൾക്കിടെ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു ജെന്നിഫർ ലോപ്പസിന്റെ സഹോദരിയും ബെൻ അഫ്‌ലെക്കിന്റെ മകളും 

NOVEMBER 6, 2024, 11:07 AM

ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ലെക്കും വിവാഹ മോചിതരാകുന്നു എന്ന വാർത്ത ഏറെ ഞെട്ടലോടെ ആണ് ആരാധകർ കേട്ടത്. ഇരുവരുടെയും വിവാഹമോചന വാർത്തകൾ പുറത്തു വരുന്നതിനിടെ, അവരുടെ കുടുംബങ്ങൾ ഇപ്പോഴും സ്നേഹത്തിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

ജനീഫർ ലോപ്പസിന്റെ സഹോദരി, ലിൻഡ ലോപ്പസ്, ബെന്നിൻ്റെ മകൾ വയലറ്റ് അഫ്ലെക്കിനൊപ്പം വയലറ്റ് വിദ്യാർത്ഥിനിയായ യേൽ യൂണിവേഴ്സിറ്റിയിൽ സമയം ചെലവഴിച്ചു എന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത്.

ഞായറാഴ്ച, കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള യേൽ കാമ്പസിൽ വയലറ്റിനൊപ്പം നിൽക്കുന്ന സന്തോഷകരമായ സെൽഫി ലിൻഡ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോയിൽ, ലിൻഡ വയലറ്റിൻ്റെ തോളിൽ കൈവെച്ചു മനോഹരമായി പുഞ്ചിരിക്കുന്നത് കാണാം. 

vachakam
vachakam
vachakam

ഇരുവരും തമ്മിലുള്ള വാത്സല്യം ഉയർത്തിക്കാട്ടുന്നതിനായി ഒരു നീല ഹൃദയ ഇമോജി ചേർത്തുകൊണ്ട് അവർ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. ഇതോടെ താരങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധത്തിലാണ് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam