പോസ്റ്റപാര്‍ട്ടം ഡിപ്രഷനെ കുറിച്ചുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ്. തന്റെ പുതിയ ചിത്രമായ 'ഡൈ മൈ ലൗ' ന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനിഫര്‍.
പുതിയതായി അമ്മയായ സ്ത്രീയുടെ ജീവിതത്തെ കുറിച്ചാണ് സിനിമ പറയുന്നത്. "ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്തതും ആ കഥാപാത്രമായി ചെയ്തതും വേര്‍തിരിക്കാനാവില്ല. അത് ശരിക്കും ഹൃദയഭേദകമായിരുന്നു", സിനിമയുടെ ഷൂട്ടിംഗിനെ കുറിച്ച് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു.
പ്രസവാനന്തരവിഷാദം വളരെ വിഷമകരമായ ഒന്നാണ്. അത് കൂടുതല്‍ ഏകാന്തത സൃഷ്ടിക്കും . ആ സമയം തീവ്രമായ വിഷാദവും ഒറ്റപ്പെടലും ഉല്‍കണ്ഠയും അനുഭവപ്പെടും . അ സമയം പലപ്പോഴും താന്‍ ഒരന്യഗ്രഹ ജീവിയാണോ എന്നുപോലും തോന്നിയിയന്ന് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു.
തന്റെ രണ്ടാമത്തെ കുഞ്ഞുമായി അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് 'ഡൈ മൈ ലൗ' ഷൂട്ട് ചെയ്തതെന്നും ജനിഫര്‍ പറഞ്ഞു. "കുട്ടികള്‍ ഉണ്ടാകുന്നത് നിങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറയ്ക്കും. അത് ക്രൂരവും രസകരവുമാണ്", മാതൃത്വത്തെ കുറിച്ച് ലോറന്‍സ് പറഞ്ഞത് ഇങ്ങനെയാണ്.
"അതിനാല്‍ ഞാന്‍ ജോലി ചെയ്യണോ, ഞാന്‍ എവിടെ ജോലി ചെയ്യണം, ഞാന്‍ ജോലി ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള എല്ലാ തീരുമാനങ്ങളിലും അവര്‍ ഇടപെടുന്നു. മാത്രമല്ല, അവര്‍ എന്നെ പല കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതായത് എനിക്ക് ഇത്രയധികം അനുഭവിക്കാന്‍ കഴിയുമെന്നും എന്റെ ജോലിക്ക് വികാരവുമായി വളരെ അധികം ബന്ധമുണ്ടെന്നും എനിക്ക് അറിയില്ലായിരുന്നു. അത് ശരിക്കും പൊള്ളലേല്‍ക്കും പോലെയാണ്. വളരെ സെന്‍സിറ്റീവ്. അതിനാല്‍ എന്റെ ജീവിതം മികച്ചതായി. ഒരു അഭിനേതാവ് ആകണമെങ്കില്‍ കുട്ടികള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം", ജെന്നിഫര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്