ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പരം സുന്ദരി വിവാദത്തിൽ. ചിത്രത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നുള്ള റൊമാന്റിക് സീന്‍ ആണ് വിവാദങ്ങള്‍ക്ക് ആധാരം.
ചിത്രത്തില്‍ നിന്ന് സീന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതിനെതിരെ ഒരു ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തി. വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടനയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.
മഹാരാഷ്ട്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും മുബൈ പൊലീസിനും ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ കത്തെഴുതിയിട്ടുണ്ട്.
സിനിമയ്ക്ക് പുറമെ ട്രെയ്‌ലറില്‍ നിന്നും പ്രമോഷണല്‍ വീഡിയോകളില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. തുഷാര്‍ ജലോട്ടയാണ് പരം സുന്ദരി സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്