ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം നേടിയതിന് പിന്നാലെ, സംവിധായകൻ ജെയിംസ് ഗൺ തന്റെ പുതിയ ചിത്രമായ സൂപ്പർ മാന്റെ ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചു. വോർണർ ബ്രദേഴ്‌സ് പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം, ഗൺ സംവിധാനം ചെയ്ത ഈ സിനിമ യുഎസിലെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൂപ്പർമാൻ ചിത്രമാണ്.
2025ൽ ഈ ചിത്രം റിലീസായിട്ട് ഒരു മാസം പൂർത്തിയാകുമ്പോൾ, ആഗോള കണക്കുകൾ പ്രകടനം $581.1 മില്യൺ (ഏകദേശം ₹4,850 കോടി) ആണ് ചിത്രം നേടിയ വരുമാനം. യുഎസിൽ മാത്രം $331 മില്യൺ ചിത്രം നേടിയിട്ടുണ്ട്.
ജെയിംസ് ഗൺ എക്സ് വഴി ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചത്. “#Superman ഈ വെള്ളിയാഴ്ച, 8/15 മുതൽ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു. ഇപ്പോൾ തന്നെ പ്രീ-ഓർഡർ ചെയ്യാം. അല്ലെങ്കിൽ തീയേറ്ററുകളിൽ ഇപ്പോഴും കാണാം എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം 2025 ഓഗസ്റ്റ് 15 മുതൽ ചിത്രം Amazon Prime Video, Apple TV, Fandango at Home പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായിരിക്കും. 4K UHD, ബ്ലൂ-റേ, DVD പതിപ്പുകൾ 2025 സെപ്റ്റംബർ 23-ന് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ചിത്രം യുഎസിൽ വൻ വിജയം നേടിയെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ പ്രതീക്ഷിച്ച പോലെ കളക്ഷൻ നേടിയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്