'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എ.ആര്‍. റഹ്‌മാനല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാംഗോപാല്‍ വര്‍മ

APRIL 20, 2024, 7:54 PM

2008ല്‍ പുറത്തിറങ്ങിയ 'സ്ലംഡോഗ് മില്യണയര്‍' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം എ.ആര്‍. റഹ്‌മാനുണ്ടാക്കിക്കൊടുത്ത നേട്ടം ചെറുതല്ല. അദ്ദേഹത്തിന്റെ കരിയറിലെയും ഇന്ത്യയിലെ തന്നെയും ആദ്യ ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ, ഗ്രാമി തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഈ പാട്ടിലൂടെ തേടിയെത്തിയതാണ്. ഒരു സംഗീതജ്ഞന്‍ എന്ന നിലയിലുള്ള റഹ്‌മാന്റെന്റെ ജനപ്രീതി മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനം ഈ ഗാനത്തിന്റെ വിജയം നിര്‍ണായകമായി.

2008ല്‍ പുറത്തിറങ്ങിയ യുവ്‌രാജ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജയ് ഹോ ചിട്ടപ്പെടുത്തിയത് എ.ആര്‍. റഹ്‌മാനല്ല, ഗായകന്‍ കൂടിയായ സുഖ്‌വിന്ദര്‍ സിങ്ങിന്റെ ഈണമാണിത് എന്നാണ് രാം ഗോപാല്‍ വർമയുടെ ആരോപണം.

ഫിലിം കമ്ബാനിയന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സല്‍മാന്‍ ഖാനും കത്രീന കൈഫും അഭിനയിച്ച യുവ്‌രാജ് എന്ന ചിത്രത്തില്‍ ഈ ഗാനം അനുയോജ്യമായി തോന്നാത്തതുകൊണ്ട് സംവിധായകന്‍ സുഭാഷ് ഘായി ഉപേക്ഷിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ റഹ്‌മാന്‍ അത് സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചു.

vachakam
vachakam
vachakam

'ആ സമയത്ത് റഹ്‌മാന്‍ ലണ്ടനിലായിരുന്നു. സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്‌വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ പിറന്നത്. പിന്നീട് ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കി. തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു,' എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോല്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് റഹ്‌മാനോട് ചോദിച്ചുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. 'സര്‍, നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും.

എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ പാട്ടൊരുക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും,' എന്നായിരുന്നു റഹ്‌മാന്റെ പ്രതികരണമെന്നും രാം ഗോപാല്‍ വര്‍മ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam