പണത്തിന് വേണ്ടി പലരുടേയും കൂടെ അന്തിയുറങ്ങിയിട്ടുണ്ട്; ചർച്ചയായി നടി ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തൽ 

SEPTEMBER 18, 2024, 1:49 PM

വിവാദങ്ങളുടെ കൂട്ടുകാരി എന്നാണ് ഷെര്‍ലിന്‍ ചോപ്ര അറിയപ്പെടുന്നത്. തന്റെ വിവാദ പ്രസ്താവനകളിലൂടെ ഷെര്‍ലിന്‍ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുവേദികളിലും മറ്റും ബോള്‍ഡും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുക താരത്തിന്റെ പതിവാണ്.

അമേരിക്കന്‍ പ്ലേ ബോയ് മാസികയില്‍ വന്ന ആദ്യത്തെ ഇന്ത്യന്‍ മോഡലാണ് ഷെര്‍ലിന്‍. നിരവധി സിനിമകളിലും ഷെര്‍ലിന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തൽ ആണ് ചർച്ചയാവുന്നത്.

പണത്തിന് വേണ്ടി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് തുറന്നു പറയുന്ന ഷെര്‍ലിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2012 ലായിരുന്നു സംഭവം. ഒന്നിന് പുറമെ ഒന്നായി ഞെട്ടിക്കുന്ന ട്വീറ്റുകളുമായി അക്കാലത്ത് ഷെര്‍ലിന്‍ വാര്‍ത്തതാരമായി മാറിയിരുന്നു. ലൈംഗിക ബന്ധത്തിന് വേണ്ടി തന്നെ പലരും സമീപിച്ചതായും താരം തുറന്ന് പറയുന്നുണ്ട്.

vachakam
vachakam
vachakam

കരിയറിന്റെ തുടക്കകാലത്ത് താന്‍ പണത്തിന് വേണ്ടി പലര്‍ക്കൊപ്പവും അന്തിയുറങ്ങിയിട്ടുണ്ടെന്നാണ് ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ താന്‍ അതെല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോള്‍ അത്തരം ആവശ്യവുമായി സമീപിക്കുന്നവരെ താന്‍ അടുപ്പിക്കാറില്ലെന്നുമാണ് ഷെര്‍ലിന്‍ വ്യക്തമാക്കിയത്. 

തനിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറയുന്നവര്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടേയും തന്റെ ആപ്പിലൂടേയും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷെര്‍ലിന്‍ തുറന്നു പറയുന്നു. പഴയ താന്‍ ഇനിയില്ലെന്നും ഇത് തന്റെ പുനര്‍ജന്മമാണെന്നും ബോധ്യപ്പെടുത്താനാണ് താന്‍ പഴയ കാലത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതെന്നും ഷെര്‍ലിന്‍ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam