"ഒരു സ്ത്രീ വിവാഹം കഴിക്കരുത്"- ചർച്ചയായി ഭാമയുടെ വാക്കുകൾ 

JULY 19, 2024, 11:53 AM

വിവാഹവുമായി ബന്ധപ്പെട്ടുള്ള നടി ഭാമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുന്നു.'വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്‌ഥലത്തു നിന്നും എത്രയും വേഗം... 'ഇങ്ങനെയാണ് ഭാമയുടെ സ്റ്റോറി.

 ശക്‌തമായ ഭാഷയിൽ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറയുന്നത്.

നേരത്തെ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു 'സിംഗിൾ മദർ' ആയപ്പോൾ താൻ കൂടുതൽ ശക്‌തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്.

vachakam
vachakam
vachakam

ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഭാമ തൻ്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച്  പ്രതികരിച്ചിരുന്നില്ല.

ENGLISH SUMMARY: Insta Story of Bhama goes viral 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam