പോളോ മത്സരത്തിനിടെ ഹൃദയാഘാതം; കരിസ്മ  കപൂറിന്റെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു

JUNE 12, 2025, 10:55 PM

ബോളിവുഡ് നടി കരിസ്മ  കപൂറിന്റെ മുൻ ഭർത്താവും ബിസിനസുകാരനുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. പ്രശസ്ത പോളോ താരമായ സഞ്ജയ് കപൂര്‍ പോളോ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ഇംഗ്ലണ്ടിൽ വെച്ചാണ് അന്തരിച്ചത്. ഓട്ടോമോട്ടീവ് ഭീമനായ സോണ കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ. മുമ്പ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ചെയർമാനായിരുന്നു അദ്ദേഹം.

പോളോ മത്സരത്തിനിടെ സഞ്ജയ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവാണ്. 2003 ലായിരുന്നു കരിഷ്മ കപൂറും സഞ്ജയ് കപൂറും വിവാഹിതരായത്. 2014 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുണ്ട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam