ഗുവാഹത്തി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സേവനത്തില്‍ അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് രംഗത്ത്. ഗുവാഹത്തിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവേണ്ട വിമാനം വൈകിയതിനെ കുറിച്ചാണ് സിറാജ് വ്യക്തമാക്കിയത്.
അതേസമയം വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും വിമാനം ഏറെ വൈകിയാണ് എത്തിയതെന്ന് സിറാജ് എക്സില്‍ കുറിച്ചിട്ട പോസ്റ്റില്‍ പറയുന്നു. അന്വേഷണങ്ങള്‍ നടത്തിയിട്ടും എയര്‍ലൈന്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നും ഇത് യാത്രക്കാരെ നാല് മണിക്കൂര്‍ കുടുങ്ങിയെന്നും സിറാജ് പറഞ്ഞു.
''ഗുവാഹത്തിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നമ്പര്‍ കത 2884 വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടതായിരുന്നു. പക്ഷേ എയര്‍ലൈനില്‍ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല. അവര്‍ ശരിയായ കാരണം നല്‍കാതെ വിമാനം വൈകിപ്പിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണ്. വിമാനം 4 മണിക്കൂര്‍ വൈകി, എന്നിട്ടും ഒരു അപ്ഡേറ്റും ഞങ്ങള്‍ക്ക് നല്‍കിയില്ല. ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം.'' എന്നാണ് സിറാജിന്റെ പോസ്റ്റിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ