മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ന രാജൻ. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അന്ന രാജൻ ഇന്ന് ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും സജീവ സാന്നിധ്യമാണ്. സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുറന്നുപറയുന്ന താരത്തിന്റെ പുതിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താരസംഘടനയായ ‘അമ്മ’യിൽ ഇതുവരെ അംഗത്വം എടുത്തിട്ടില്ലെന്നും, ഭാവിയിൽ ചേരുമോയെന്ന കാര്യത്തിലും ഉറപ്പില്ലെന്നും അന്ന രാജൻ പറഞ്ഞു. അംഗത്വത്തിനായി ചെലവാക്കേണ്ട തുക കൊണ്ട് താൻ സ്വർണം വാങ്ങിയെന്നും, ആ സ്വർണത്തിന്റെ വില ഇപ്പോൾ ഇരട്ടിയായെന്നും താരം വ്യക്തമാക്കി.
“ഇതുവരെ ഞാന്‍ ‘അമ്മ’യില്‍ ജോയിന്‍ ചെയ്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും അതിന്റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ പണം കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിയ സ്വര്‍ണത്തിന്റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്,” എന്നാണ് അന്ന രാജൻ പറഞ്ഞത്.
‘അമ്മ’ സംഘടനയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെയും താരം പരാമർശിച്ചു. സംഘടനയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ എത്തിയപ്പോൾ സന്തോഷം തോന്നിയിരുന്നുവെന്നും, ഇനി ആത്മവിശ്വാസത്തോടെ ‘അമ്മ’യിൽ ചേരാമെന്ന് കരുതിയിരുന്നുവെന്നും അന്ന പറഞ്ഞു. എന്നാൽ പിന്നാലെ ഉണ്ടായ വിവാദങ്ങളും തർക്കങ്ങളും കണ്ടതോടെ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.
“‘അമ്മ’യുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായി ‘അമ്മ’യില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു,” എന്നാണ് അന്ന രാജന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
