ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. ഒരുകൈക്ക് സ്വാധീനമില്ലാത്തയാൾ ജയിൽ ചാടി എന്നത് വിശ്വാസയോഗ്യമല്ലെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പ്രവീൺ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. JSK യുടെ സംവിധായകനാണ് പ്രവീൺ.
പ്രവീണിന്റെ വാദങ്ങൾ ഇങ്ങനെ
ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ? ചില ചോദ്യങൾ വീണ്ടും. ഗോവിന്ദ ചാമിക്ക് നാല് സ്പെഷ്യൽ ഗാർഡ് ഉണ്ട്. എല്ലാ ദിവസവും അവൻറെ റൂമിൽ സെർച്ച് നടത്തണം.!
ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞത്. ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതിൽ അസ്വാഭീവകത എന്ത്കൊണ്ടാണ് ഗാഡിന് തോന്നാഞ്ഞത്.
എന്ത്കൊണ്ടാണത് റിപ്പോർട്ട് ചെയ്യാഞ്ഞത്. ചോറ് വേണ്ടെന്നും, ചപ്പാത്തി നിർദ്ദേശിക്കാൻ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും ,ഡോക്ടർ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്. കറണ്ട് ഓഫ് ചെയ്തും CCTV ഓഫ് ചെയ്തതും എങനെയാണ്.
ഒറ്റക്കെ കൊണ്ട് മതില് ചാടിയത് എങനെയാണ്. രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഇതൊന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും...
ഒന്നിനും ഉത്തരമില്ല!!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
