പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ട് ലക്ഷത്തിന്റെ ഇടിവ്. 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്കാണ് ഫോളോവേഴ്സിന്റെ എണ്ണം ചുരുങ്ങിയത്.
ഇന്‍സ്റ്റഗ്രാമിന് പുറമെ പേളിയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 4.71 മില്യണില്‍ നിന്ന് 4.64 മില്യണിലേക്കാണ് സബ്‌സ്‌ക്രൈബേഴ്‌സ് ചുരുങ്ങിയത്. ദില്ലിയിലെ വിദ്യാര്‍ഥി സമരത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് പേളി മാണിയ്ക്ക് ഈ തിരിച്ചടി ഉണ്ടായത്.
കഴിഞ്ഞ ദിവസം പേളിക്കെതിരെ സോഷ്യൽ മീഡിയയിൽ അണ്‍ഫോളോ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പേളിയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുന്നത്.
'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു.
എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേല്‍ക്കാതെ നോക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കില്‍, അവിടെ നിന്ന് മടങ്ങിപ്പോവുക,' എന്നായിരുന്നു പേളിയുടെ ആദ്യ പ്രതികരണം. ഇതിനുപിന്നാലെ പേളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പേളി വീണ്ടും പ്രതികരിച്ചു.
എന്നാൽ സ്റ്റോറിയിലെ ചില പരാമര്‍ശങ്ങള്‍ പേളിക്കെതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.'നിങ്ങളുടെ പതിവ് പാവയല്ല ഞാന്‍. ഞാന്‍ പേളി മാണിയാണ്. അതെ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്!,' എന്നായിരുന്നു പേളിയുടെ ഒരു പരാമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
