അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ  നവംബർ 5 നു നടപ്പിലാക്കും

NOVEMBER 3, 2026, 9:54 PM

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5നാണ് ഈ വധശിക്ഷകൾ തീരുമാനിച്ചിരിക്കുന്നത്. ഒരേ ദിവസത്തിൽ മൂന്ന് വധശിക്ഷകൾ നടക്കുന്നത് അമേരിക്കയിൽ വളരെ വിരളമായ ഒരു സംഭവമാണ്.

ഇന്ത്യാനയിൽ കാമുകിയുടെ രണ്ട് കുട്ടികളെ (8 വയസ്സുള്ള അലീസ്സ, 5 വയസ്സുള്ള കാലെബ്) 2010ൽ ജീവനോടെ തീവെച്ചു കൊന്ന കേസ്സിൽ ജെഫ്രി വെയ്ഷീറ്റിന്റെയും അലബാമയിൽ  1991ൽ പ്രായമായ ദമ്പതികളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ കേസിൽ മൈക്കൽ ഷാനൻ ടെയ്‌ലരുടെയും ഫ്‌ളോറിഡയിൽ  തനിക്ക് അഭയവും സഹായവും നൽകിയ 75 കാരിയായ ജാക്കി മലോണിനെ 2004ൽ കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസിൽ ജെസ്സെ ഗാർഡാഡോയുടെയും വധശിക്ഷയാണ്  നവംബർ 5നു നടപ്പാകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 13ന് അലബാമ, ടെന്നസി, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ട്രിപ്പിൾ വധശിക്ഷ.
വർദ്ധനവ്: 2025ന്റെ തുടക്കം മുതൽ അമേരിക്കയിൽ വധശിക്ഷകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ 11 സംസ്ഥാനങ്ങളിലായി 79 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

നിയമപോരാട്ടങ്ങൾ: വധശിക്ഷാ രീതികളെയും ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷയെയും ചോദ്യം ചെയ്ത് പ്രതികളുടെ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അവസാന നിമിഷവും നിയമപോരാട്ടങ്ങൾ തുടരുന്നുണ്ടെങ്കിലും ശിക്ഷ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam