റീൽസാണ് മുഖ്യം! എങ്ങനെയും റീൽസ് എടുക്കണം. വൈറലാകണം. അതിനായി യുവതി അടങ്ങുന്ന സംഘം ചെയ്തത് കടുത്ത കൈ! 100 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്നാണ് റീൽസ്.
പൂനെയിലെ കെട്ടിടത്തിൻ്റെ മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിക്കുന്ന പെൺകുട്ടിയുടെയും യുവാവിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഏകദേശം 100 അടി ഉയരമുള്ള കെട്ടിടത്തിലാണ് പെൺകുട്ടി തൂങ്ങിക്കിടക്കുന്നത്. ഗ്രിപ്പ് സ്ട്രെങ്ത് പരിശോധിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു റീൽസ് ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു.
റീൽസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഒരുകൂട്ടം പേർ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്