“എന്റെ പ്രണയത്തെ കുറിച്ച് ഇനി സംസാരിക്കാറില്ല”; മാധ്യമങ്ങൾക്ക് കഥയാണ് വേണ്ടത്, സത്യം അല്ലെന്ന് ഫ്ലോറൻസ്

NOVEMBER 11, 2025, 10:00 PM

ഹോളിവുഡ് നടി ഫ്ലോറൻസ് പഗ്  അടുത്തിടെ ഒരു പരിപാടിയിൽ തന്റെ മുൻ പ്രണയബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു. സാക്ക് ബ്രാഫ് എന്ന നടനുമായുള്ള ബന്ധവും, ഇരുവരുടെയും വയസ്സ് വ്യത്യാസത്തെ ചുറ്റിപ്പറ്റിയ വിവാദവും താരം പങ്കുവെച്ചു. 

മാധ്യമങ്ങളോട് ഇപ്പോഴും തൻറെ പ്രണയബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടോ എന്ന് ഫ്ലോറൻസിനോട്  ചോദിച്ചപ്പോൾ, “ഇനി ഇല്ല” എന്നാണ് ആദ്യം അവൾ പറഞ്ഞത്. “ഈ ലോകത്ത് ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ച് എത്ര പറഞ്ഞാലും, എത്ര ഒളിച്ചാലും, ആളുകൾക്ക് അതൊന്നും കാര്യമല്ല. അവർക്കു കഥയാണ് വേണ്ടത്. അവർക്ക് അതെല്ലാം ഒരു റിയാലിറ്റി ഷോ ആയി കാണണമെന്നുണ്ട്. നിങ്ങൾ ഒരാളെ എത്ര സ്നേഹിക്കുന്നുവെന്ന് പറഞ്ഞാലും, അതൊന്നും അവരുടെ ധാരണയിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ അവർക്കത് പ്രാധാന്യമില്ല” എന്നാണ് താരം തുറന്ന് പറഞ്ഞത്.

ഫ്ലോറൻസും സാക്ക് ബ്രാഫും 2019 മുതൽ 2022 വരെ പ്രണയ ബന്ധത്തിലായിരുന്നു. 2022-ൽ ഒരു അഭിമുഖത്തിൽ ഫ്ലോറൻസ് തന്നെ ആണ് ഇരുവരും വേർപിരിഞ്ഞതായി സ്ഥിരീകരിച്ചത്. ബന്ധം ഏവരും അറിഞ്ഞതിന് പിന്നാലെ, വലിയ വയസ്സ് വ്യത്യാസം കാരണം അവർക്കെതിരെ “തീവ്രമായ ഓൺലൈൻ ആക്രമണം” ഉണ്ടായി എന്നും താരം പറഞ്ഞു.

vachakam
vachakam
vachakam

2020-ൽ, ബ്രാഫിന്റെ ജന്മദിനത്തിൽ ഫ്ലോറൻസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെ വലിയ തോതിൽ നെഗറ്റീവ് കമന്റുകൾ വന്നതിലും ഫ്ലോറൻസ് പ്രതികരിച്ചു. “ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ എട്ടു മിനിറ്റിനുള്ളിൽ വന്ന 70 ശതമാനം കമന്റുകളും അധിക്ഷേപങ്ങളായിരുന്നു. അത് എന്റെ പേജിൽ ഒരാളെ ബുള്ളി ചെയ്യുന്നതുപോലെയായിരുന്നു. ഞാൻ ജീവിതത്തിൽ ആദ്യമായി എന്റെ ഇൻസ്റ്റഗ്രാം കമന്റുകൾ എനിക്ക് ഓഫ് ചെയ്യേണ്ടി വന്നു” എന്നാണ് അവർ വ്യക്തമാക്കിയത്.

2022-ൽ ഇരുവരും വേർപെട്ടെങ്കിലും, ഇരുവരും സൗഹൃദപരമായ ബന്ധം നിലനിർത്തുന്നുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam