ബോളിവുഡ് താരം രൺവീർ സിംഗും എക്സൽ എന്റർടെയ്ൻമെന്റും തമ്മിൽ നിയമപോരാട്ടത്തിന്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 യിൽ നിന്നും താരം പിന്മാറിയതിനെത്തുടർന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രംഗത്തെത്തി.
തന്റെ പുതിയ ചിത്രമായ 'ധുരന്ദർ' വമ്പൻ വിജയമായതോടെയാണ് രൺവീർ ഈ തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു. തിരക്കഥയിലുള്ള അതൃപ്തിയാണ് പിന്മാറ്റത്തിന് കാരണമായി താരം നേരത്തെ വ്യക്തമാക്കിയിരുന്നത്.
രൺവീറിന്റെ പിന്മാറ്റം സിനിമയുടെ ആസൂത്രണത്തെ ബാധിച്ചുവെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എക്സൽ എന്റർടെയ്ൻമെന്റ് ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബർ 5-ന് റിലീസ് ചെയ്ത 'ധുരന്ദർ' ആഗോളതലത്തിൽ 1300 കോടി രൂപയാണ് നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 1000 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡും ഈ സ്പൈ ആക്ഷൻ ത്രില്ലർ സ്വന്തമാക്കി.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ' ഒന്നാം ഭാഗത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. മാർച്ച് 19-നാണ് 'ധുരന്ദർ 2' തിയേറ്ററുകളിൽ എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
