ബോളിവുഡിലെ ഫാഷൻ ഐക്കൺ ആണ് മലൈക അറോറ. വയസ് 51 പിന്നിടുമ്പോഴും താരത്തിന്റെ ചെറുപ്പം ആണ് ആരാധകരെ ഞെട്ടിക്കുന്നത്. സൗന്ദര്യം സംരക്ഷിക്കുന്നതിൽ യോഗയും ആഹാര രീതികളുമാണെന്ന് മലൈക പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ സൗന്ദര്യ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ. ചില ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ എ.ബി.സി ജ്യൂസ് സഹായിച്ചതായി ആണ് മലൈക വ്യക്തമാക്കിയത്. എ.ബി.സി ജ്യൂസിലെ വിറ്റാമിനുകൾ ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിറുത്താൻ സഹായിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയത്.
എ എന്നത് ആപ്പിൾ, ബി എന്നാൽ ബീറ്റ്റൂട്ട്, സി എന്നാൽ ക്യാരറ്റുമാണ്. ഈ ചേരുവകൾ ചേർത്താണ് എ.ബി.സി ജ്യൂസ് തയാറാക്കുന്നത്. എ.ബി.സി ജ്യൂസിൽ സിങ്ക്, പൊട്ടാസ്യം, കാത്സ്യം, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി, സി, ഡി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ദിവസവും രാവിലെ എ.ബി.സി കുടിക്കുന്നതാണ് അനുയോജ്യം എന്നും താരം ആരാധകരോട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്