നാഡീവ്യൂഹത്തെ ബാധിക്കുന്ന ട്യൂററ്റ് സിൻഡ്രോം (ടിക്സ് അഥവാ ഞെട്ടൽ) എന്ന ഗുരുതര രോഗത്തെ സംഗീതത്തിലൂടെ അതിജീവിച്ച എലിസബത്ത് മാത്യു മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, തന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് എലിസബത്ത്.
ഈ രോഗത്തിൽ നിന്ന് പൂർണമുക്തി നേടാൻ തനിക്കാവില്ലെന്ന് എലിസബത്ത് പറയുന്നു. പേടിയോ ടെൻഷനോക്കെ വരുമ്പോഴാണ് ടിക്സ് വരുന്നത്, അല്ലാത്ത സമയത്ത് അധികം പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. തന്റെ നിത്യജീവിതത്തെ മുഴുവനായി ബാധിച്ച ടിക്സ് പാട്ടിനെയും കീഴ്പ്പെടുത്തിയെന്നും എന്നാൽ അതിനെ താൻ അതിജീവിച്ചെന്നും എലിസബത്ത് പറയുന്നു.
സ്റ്റേജിൽ കയറുന്ന സാഹചര്യത്തിൽ ഉത്കണ്ഠയുണ്ടാകുമ്പോൾ ടിക്സ് കൂടാറുണ്ട്. സ്റ്റേജിൽ കയറുമ്പോൾ ഒരുപാട് ഞെട്ടലുണ്ടാകാറുണ്ട്. ആത്മവിശ്വാസം കുറഞ്ഞ കാലവും ഉണ്ടായിരുന്നു. എന്നാൽ, ദൈവം എന്റെകൂടെയുണ്ടെന്ന ചിന്ത എനിക്ക് എന്തും സാധിക്കുമെന്ന തോന്നലുണ്ടാക്കി.
എന്റെ അവസ്ഥ ഒരിക്കലും മാറില്ല. പ്രായം കൂടുന്തോറും അസുഖം മാറുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എന്റെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്. എനിക്ക് ഇത് കൂടിവരികയാണ്. ഈ അവസ്ഥയ്ക്ക് മരുന്നുകളില്ല. എന്നാൽ, ടിക്സ് ഉണ്ടാകുമ്പോൾ നാഡികളെ ശാന്തമാക്കുന്നതിന് ചെറിയ മരുന്നുകൾ കഴിക്കും. അപ്പോൾ ആശ്വാസം ലഭിക്കും.
"പാട്ടിനെ ടിക്സ് ബാധിക്കുമോന്ന് ഞാൻ പേടിച്ചിരുന്നു. ആ ഭയം ആണ് എന്നെ കീഴടക്കിയത്. പാട്ടിനെ മാത്രമല്ല എന്റെ എല്ലാ ആകിടിവിറ്റീസിനെയും അത് ബാധിച്ചു. ഇതുവരെ ഉറക്കത്തെ മാത്രം ബാധിച്ചിട്ടില്ല. പാട്ടിനെ ബാധിച്ചതിനെ ഓവർകം ചെയ്യുകയാണ് ഞാൻ. ടിക്സ് വന്നത് ഒരുവിധത്തിൽ എന്നെ സഹായിച്ചിട്ടുണ്ടെന്ന ഞാൻ വിശ്വസിക്കുന്നുണ്ട്. എന്റെ പാട്ട് അത്ര മെച്ചമൊന്നും അല്ല. പക്ഷേ ടിക്സ് വന്നപ്പോഴും ഞാൻ പാടി. അങ്ങനെ എനിക്ക് പല വേദികളും കിട്ടി. അതിൽ ഒരുപാട് സന്തോഷം മാത്രം", എന്നും എലിസബത്ത് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്