പരാതി നൽകാതെ രാജകുടുംബം, പരാതിയില്ലാതെ അന്വേഷിക്കില്ലെന്ന്  കമ്മീഷണർ, പൊലീസിന് തലവേദനയായി സ്വർണ മോഷണം 

MARCH 15, 2026, 12:21 AM

തിരുവനന്തപുരം: നഗരത്തിലെ കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കാണാതായ ആഭരണങ്ങൾ അശ്വതി തിരുനാളിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. 2025 ഒക്ടോബർ ഒന്നിനും നവംബർ മാസത്തിനുമിടയിലായിരിക്കാം സ്വർണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവം പുറത്തറിയിക്കാതെ അന്വേഷണം നടത്തണമെന്നായിരുന്നു രാജകുടുംബത്തിന്റെ ആദ്യ ആവശ്യം. ഏകദേശം രണ്ട് മാസം മുമ്പ് ചില ഉദ്യോഗസ്ഥരെ രാജകുടുംബം വിവരം അറിയിച്ചിരുന്നുവെങ്കിലും കാര്യമായ അന്വേഷണ നടപടികൾ ഉണ്ടായില്ല. തുടർന്ന് കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകാനാകൂവെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചതോടെ വിഷയത്തിൽ തിരിമറി ഉണ്ടായി.

മോഷണം നടന്ന അലമാരയിൽ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളും സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ നഷ്ടമായതായി പറയുന്നത് രത്നങ്ങൾ പതിപ്പിച്ച ചില വിലയേറിയ ആഭരണങ്ങളാണെന്നും പറയുന്നു. കൊട്ടാരത്തിൽ ഏകദേശം 15 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

vachakam
vachakam
vachakam

ഇതിനിടെ സൈനിക ക്യാമ്പിൽ നിന്നുള്ള ആനക്കൊമ്പ് മോഷണക്കേസും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് കൊട്ടാരത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായ സംഭവം പൊലീസിന് പുതിയ തലവേദനയായിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam