തെരഞ്ഞെടുപ്പ് ചട്ടലംഘനം; അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ചു അല്ലു അർജുൻ

OCTOBER 23, 2024, 9:34 AM

നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് താരം. നടനൊപ്പം മുൻ MLA ശില്‍പ രവിചന്ദ്ര കിഷോർ റെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലില്‍ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിയില്‍ രവിചന്ദ്രയെ പിന്തുണയ്‌ക്കാനായി അല്ലു അർജുൻ എത്തിയിരുന്നു. അപ്രതീക്ഷിതമായി നടൻ പ്രത്യക്ഷപ്പെട്ടതോടെ അനിയന്ത്രിത ജനത്തിരക്കാണ് സ്ഥലത്ത് ഉണ്ടായത്.

ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് നിയമലംഘനത്തിന്റെ പേരില്‍ കേസ് വന്നത്. ഒരു തിരഞ്ഞെടുപ്പ് പരിപാടിയില്‍ മതിയായ അനുമതിയില്ലാതെ വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ചുവെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം പ്രധാന ഹർജിക്ക് പുറമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഹർജിയും അല്ലു അർജുൻ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam