കൊച്ചി: താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആരും സംഘടന വിട്ടു പോകുന്നില്ലെന്നും നല്ല ഭരണസമിതി വരുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
"വോട്ട് ചെയ്തു. അത് കഴിഞ്ഞ് തിരിച്ചു പോവുകയാണ്. അമ്മയിലെ അംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് ഒരു കമ്മിറ്റി വരും. നല്ല രീതിയില്‍ അമ്മ എന്ന പ്രസ്താനത്തെ മുന്നോട്ട് കൊണ്ടു പോകും. ആരും ഇതില്‍ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ച്ച വെക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെ സംഭവിക്കും" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്