സിജെപി സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് ദുർഖറും

JULY 22, 2026, 9:54 AM

ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിജെപിക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ രം​ഗത്ത്.  സമരക്കാരെ കേൾക്കണമെന്നും വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യര്‍ കരുണയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും താരം പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് താരം തന്റെ നിലപാട് പ്രഖ്യാപിച്ചത്. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും അവരുടെ കുടുംബങ്ങളുടെ വേദനയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ദുൽഖർ പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങൾക്കുമപ്പുറം, സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും സഹാനുഭൂതിയോടെ കാണണമെന്നും താരം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും, പരസ്പര ധാരണയോടെ മുന്നോട്ട് പോകാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രതീക്ഷയും മികച്ചൊരു ഭാവിയുമാണ് നൽകേണ്ടത്. എന്നാൽ യുവതലമുറ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് ഏറെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ട് ഇനി വഴിയില്ലെന്ന് കരുതി ചില വിദ്യാർത്ഥികൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നത് ഹൃദയം തകർക്കുന്ന കാര്യമാണ്. മക്കളുടെ നല്ല ഭാവിക്കായി കടബാധ്യതകളും പേറി ജീവിക്കുന്ന മാതാപിതാക്കളുടെ വേദന അതിലും വലുതാണെന്നും അദ്ദേഹം കുറിച്ചു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam