കൊച്ചി: മലയാള സിനിമയിലെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന താരങ്ങളിലൊരാളാണ് പാർവതി തിരുവോത്ത്. ചിന്തകൾ തുറന്ന് പറഞ്ഞതിന് പാർവതിക്ക് ഏറെ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമാജീവിതത്തിലെ പാർവതിയുടെ ശ്രദ്ധേയമായ വിമർശനങ്ങളിലൊന്നാണ് മുഖ്യധാരാ സിനിമയിൽ സ്ത്രീവിരുദ്ധതയെ നോർമലൈസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ ഉദാഹരിച്ച് പാർവതി ഈ അഭിപ്രായം ഒരു ചലച്ചിത്രോത്സവ വേദിയിൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ അത് സംബന്ധിച്ച പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി.
മുൻപ് നടന്ന ചർച്ചയിൽ, ഒരു ചിത്രത്തിൽ നിന്നുള്ള സ്ത്രീവിരുദ്ധതയെ പ്രമേയമാക്കി പാർവതി സംസാരിച്ചിരുന്നു, എന്നാൽ സിനിമയുടെ പേര് വ്യക്തമായി പറഞ്ഞില്ല. അപ്പോൾ അടുത്ത് ഇരുന്നിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് പാർവതിയോട് സേ ഇറ്റ് എന്ന് പറഞ്ഞു ചിത്രത്തിന്റെ പേര് പറയിപ്പിച്ചിരുന്നു.
ഈ സംഭവം ആണ് ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം പങ്കുവെച്ചത്. അന്ന് ആ വിമര്‍ശനം ഉയര്‍ത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് പാര്‍വതിയുടെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
