‘കാതൽ ദ കോർ’ സിനിമയെ തുടർന്ന് തന്റെ മകൻ പരിഹാസം നേരിടുന്നെന്ന് സംവിധായകൻ ജിയോ ബേബി

FEBRUARY 10, 2026, 3:13 AM

കൊച്ചി: ‘കാതൽ ദ കോർ’ സിനിമയെ തുടർന്ന് തന്റെ മകൻ പരിഹാസം നേരിടുന്നതെന്ന് സംവിധായകൻ ജിയോ ബേബി വെളിപ്പെടുത്തി. സ്കൂളിലും താമസിക്കുന്ന സ്ഥലത്തും മകൻ പരിഹാസത്തിനും മാനസിക സമ്മർദത്തിനും ഇരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ സിലബസുകൾ പരീക്ഷിച്ചാലും, ഇത്തരം സമീപനങ്ങൾ മാറിയില്ലെങ്കിൽ യഥാർത്ഥ പ്രയോജനം ഉണ്ടാകില്ലെന്നും ജിയോ ബേബി അഭിപ്രായപ്പെട്ടു. 2023-ൽ പുറത്തിറങ്ങിയ ‘കാതൽ’ സിനിമ സംവിധാനം ചെയ്ത വ്യക്തിയുടെ മകനെന്ന നിലയിലാണ് ഈ അവസ്ഥയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

എറണാകുളത്തെ ഒരു എയ്ഡഡ് സ്കൂളിലാണ് മകൻ പഠിക്കുന്നത്, കൂടാതെ ഉയർന്ന സാമൂഹിക പശ്ചാത്തലമുള്ള പ്രദേശത്താണ് താമസം. എന്നിരുന്നാലും രണ്ട് ഇടങ്ങളിലും ബുള്ളിയിംഗ് അനുഭവപ്പെടുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘കാതൽ’ ഒരു ക്വീർ വ്യക്തിയുടെ ജീവിതവും സാമൂഹിക സമ്മർദങ്ങളും പ്രമേയമാക്കിയ സിനിമയാണ്. റിലീസിന് ശേഷം ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി. വിവിധ ചലച്ചിത്ര മേളകളിലും ചിത്രം ശ്രദ്ധ നേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam