ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി മെയ് 9 ന് തിയേറ്ററകളിലേക്ക് എത്താന്‍ പോകുകയാണ്. ഒരു ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. അവിവാഹിതനായി തുടരുന്ന പ്രിൻസ് എന്ന വ്യക്തിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ എന്നാണ് ടീസർ നൽകുന്ന സൂചന
ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
ഇപ്പോഴിതാ സിനിമയുടെ പ്രചാരണാര്‍ഥം കൊടുത്ത ദിലീപിന്‍റെ അഭിമുഖമാണ് വൈറല്‍. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാന്‍ താല്പര്യമില്ലെന്നും ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാന്‍ അവസരം തരുമെന്നും ദിലീപ് പറയുന്നു.
‘കേസുമായി ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ, ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും, ശ്രീനിവാസന്‍റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും’ ദിലീപ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്