ടെലിവിഷൻ ഷോ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർയുമായ കൈലി ജെന്നറും നടൻ തിമോത്തി ചാലമെറ്റും പ്രണയത്തിലായതു മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ നിറഞ്ഞ വാർത്തകളാണ് പുറത്തുവരുന്നത്.
പ്രണയത്തിലായതു മുതൽ നിരന്തരം ഫോട്ടോകളും സന്തോഷ നിമിഷങ്ങളും പങ്കുവെക്കുന്ന താരദമ്പതികൾ കുറച്ചുകാലമായി ഒരുമിച്ചുള്ള ഫോട്ടോകളൊന്നും പങ്കുവെച്ചിട്ടില്ല. അതോടൊപ്പം, കൈലി ജെന്നർ പതിവായി ബ്രേക്കപ്പ് ഗാനങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഇതാണ് ഇരുവരും വേർപിരിയുന്നു എന്ന ഗോസിപ്പിലേക്ക് നയിച്ചത്. ഇത് സത്യമാണോ?
എന്നാൽ വേർപിരിയുന്നതു കൊണ്ടല്ല, ഇരുവരും കരിയറിൽ വളരെ അധികം തിരക്കിലാണ്. അതുകൊണ്ടാണ് ഫോട്ടോകൾ എടുക്കാനും പോസ്റ്റുകൾ ഇടാനും ഒന്നും സാധിക്കാത്തത് എന്നാണ് ഇരുവരോടുമടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൈലിയുടെയും തിമോത്തി ചാലമെറ്റിന്റെയും ജീവിതത്തിൽ യാതൊരു തര പ്രശ്നങ്ങളും ഇല്ല, ഇരുവരുടെയും പ്രണയം വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.
2023 ലാണ് കൈലി ജെന്നറും തിമോത്തി ചാലമെറ്റും പ്രണയത്തിലായത്. അന്ന് മുതലേ സോഷ്യൽ മീഡിയയിലൂടെ ആ പ്രണയം പ്രകടിപ്പിച്ചിരുന്നു. തിമോത്തിയ്ക്ക് മുൻപ് റാപ്പർ ജാക്യൂസ് ബെർമോനുമായുള്ള കൈലിയുടെ വിവാഹം നടന്നിരുന്നു. 2017 ൽ ആയിരുന്നു വിവാഹം.
2018 ൽ ഇരുവർക്കും മകൾ പിറന്നു. പക്ഷേ 2019 ൽ ജെന്നറും ജാക്യൂസും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ മകൾക്ക് വേണ്ടി കൊവിഡ് കാലത്ത് ഇരുവരും ഒന്നിച്ചു കഴിഞ്ഞു. 2021 ൽ താൻ ഗർഭിണിയാണ് എന്ന് വീണ്ടും ജെന്നർ പ്രഖ്യാപിച്ചു. മകൻ പിറന്നതിന് ശേഷം 2023 ൽ ഇരുവരും എന്നന്നേക്കുമായി വേർപിരിയുകയായിരുന്നു. അതിന് ശേഷമാണ് ജെന്നറും തിമോത്തിയും പ്രണയത്തിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്