ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയേറ്ററില്‍ ആടിനെ അറുത്ത് ആരാധകർ.
ദേവര ഇന്നലെ റിലീസ് ചെയ്തപ്പോള്‍ തിയേറ്റർ പരിസരത്താണ് ജനക്കൂട്ടത്തിനിടയില്‍ കുറച്ചുപേർ ചേർന്ന് ആടിനെ വെട്ടിയത്.
ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധകരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കൈയില്‍ രക്തവുമായി സിനിമയുടെ ആദ്യദിനം ആഘോഷിക്കുന്ന ആരാധകരെയും വീഡിയോയില്‍ കാണാം.
കഴിഞ്ഞ വർഷം ജൂനിയർ എൻ.ടി.ആറിന്റെ പിറന്നാളിനും പൊതുയിടത്തില്‍ ആടിനെ അറുത്ത് ആരാധകർ ആഘോഷിച്ചത് വാർത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്