മാർവൽ സിനിമകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി ക്രിസ് ഹെംസ്‌വർത്ത്

MAY 15, 2024, 9:41 AM

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ തോറിന് ആരാധകർ ഏറെയാണ്. തോറായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ക്രിസ് ഹെംസ്‌വർത്ത് ഇപ്പോൾ പ്രശസ്ത സംവിധായകരായ മാർട്ടിൻ സ്‌കോർസെസിയും ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും വ്യക്തമാക്കിയ മാർവൽ സിനിമകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

ലണ്ടനിലെ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് സൂപ്പർഹീറോ സിനിമകളുടെ കലാപരമായ ഗുണത്തെ കുറിച്ച് അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളെ കുറിച്ചും അദ്ദേഹം വാചാലനായത്. സ്കോർസെസിയും കൊപ്പോളയും നടത്തിയ അഭിപ്രായങ്ങളിൽ നിരാശ പ്രകടിപ്പിച്ച ഹെംസ്വർത്ത് തൻ്റെ അഭിപ്രായവും വ്യക്തമാക്കി.

സൂപ്പർഹീറോ സിനിമകളെ കുറിച്ച് അനുകൂലമായി ആണ് അദ്ദേഹം സംസാരിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ അവയുടെ വൻ ജനപ്രീതി ഉയർത്തിക്കാട്ടുകയും അവയ്ക്ക് കലാപരമായ മൂല്യമില്ലെന്ന ധാരണയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

vachakam
vachakam
vachakam

“ഇത് ഏറെ കഠിനമായി തോന്നി, അത് എന്നെ അലട്ടുന്നു, പ്രത്യേകിച്ച് അവരിൽ നിന്നും ഇത്തരം ഒരു അഭിപ്രായം വന്നത് എന്നെ വേദജനിപ്പിക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടലായിരുന്നു, സൂപ്പർ ഹീറോകൾക്ക് എന്താണ് കുഴപ്പമെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല, അവരെ കാണുന്ന കോടിക്കണക്കിന് ആളുകൾക്ക് തെറ്റ് പറ്റിയോ?” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സൂപ്പർഹീറോ സിനിമകൾ സിനിമയുടെ വൈവിധ്യത്തിന് ഭീഷണിയാണെന്ന് ആയിരുന്നു സ്കോർസെസിയുടെ വിമർശനം. എന്നാൽ സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരത്തിൽ ഈ സിനിമകൾ തീയേറ്ററുകളിൽ ആളുകളെ എത്തിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് ഹെംസ്വർത്ത് വാദിച്ചു. സമകാലിക സിനിമയിൽ സൂപ്പർഹീറോ സിനിമകൾ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam