'ഡോണ്‍' സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു

JULY 20, 2025, 9:52 PM

സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിഖ്യാത ബോളിവുഡ് ചിത്രം ഡോണിന്റെ സംവിധായകനാണ് വിടവാങ്ങിയത്. 1978 ല്‍ അമിതാഭ് ബച്ചനെ നായകനാക്കിയാണ് ചന്ദ്ര ബറോട്ട് ഡോണ്‍ ഒരുക്കിയത്. ഈ ചിത്രമാണ് പിന്നീട് ഷാരൂഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ 2006 ല്‍ പുനരവതരിപ്പിച്ച ഡോണ്‍.

1972 ല്‍ നടനും നിര്‍മാതാവുമായ നരിമാന്‍ ഇറാനിയെ 'സിന്ദഗി സിന്ദഗി' എന്ന ചിത്രത്തിലൂടെയുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ചന്ദ്ര ബറോട്ട് ഡോണ്‍ സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുമായി മാറി ഡോണ്‍.

vachakam
vachakam
vachakam

ഡോണിനു ശേഷം ബംഗാളി ചിത്രങ്ങളായ ആശ്രിത (1989), പ്യാര്‍ ബരാ ദില്‍ (1991) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഹിന്ദിയില്‍ നിരവധി ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പലതും പല കാരണങ്ങളാല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam