വാർധക്യത്തെക്കുറിച്ച് പങ്കുവച്ച് ബിഗ് ബിയുടെ പുതിയ ബ്ലോഗ്. ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ദിനചര്യയെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്നും ബച്ചൻ വെളിപ്പെടുത്തി.
ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു.
ഒരുകാലത്ത് അനായാസം ചെയ്തിരുന്ന ദൈനംദിന കാര്യങ്ങൾക്കു പോലും ഇപ്പോൾ ബോധപൂർവമായ ശ്രമം ആവശ്യമായി വരുന്നതായും 82 കാരനായ അമിതാഭ് ബച്ചൻ പറഞ്ഞു.
ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.
'ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ്' ഡോക്ടർ പറഞ്ഞതെന്നും ബിഗ് ബി പറയുന്നു.
രിഭു ദാസ്ഗുപ്തയുടെ സെക്ഷൻ 84 ആണ് അമിതാഭ് ബച്ചൻ അടുത്തതായി വേഷമിടുന്ന ചിത്രം. നാഗ് അശ്വിൻ്റെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്