നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ എലിസബത്ത് ഉദയൻ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍മീഡിയായില്‍ ചര്‍ച്ചയാകുന്നത്.
സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടും ഒടുവില്‍ വട്ടപൂജ്യമായി മാറിയെന്നാണ് എലിസബത്ത് എലിസബത്തും ബാലയും തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. എലിസബത്ത് ഇപ്പോള്‍ തന്‍റെ ഒപ്പമില്ലെന്നും എല്ലാം തന്‍റെ വിധിയാണെന്നും ബാല ഒരു അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കുറിപ്പുമായി എലിസബത്ത് എത്തിയത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മെ, നമ്മള്‍ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും എന്നാണ് എലിസബത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കുറിപ്പിന് താഴെ കമന്‍റുമായി നിരവധി പേരാണ് എത്തുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തിയുണ്ടാകട്ടെയെന്നുമാണ് കമന്റുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്