നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദ പരാമർശത്തിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ച് ബേബിഗേളിന്റെ സംവിധായകൻ അരുൺ വർമ്മ രംഗത്ത്. നിവിൻ ബേബി ഗേൾ സിനിമയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്നാണ് അരുൺ വർമ്മ വ്യക്തമാക്കുന്നത്.
തന്റെ സിനിമയിൽ പറഞ്ഞ ഡേറ്റുകളിൽ നിവിൻ പോളി അഭിനയിച്ചിരുന്നു. അതിന് ശേഷം നിവിൻ ചിത്രത്തിൽ നിന്ന് വിടുതൽ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയിൽ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങൾ ചിന്തിക്കേണ്ടതില്ലെന്നും അരുൺ വർമ്മ വ്യക്തമാക്കി.
അതുപോലെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വരുന്ന പ്രചാരണം തങ്ങളുടെ അറിവോടെയല്ലെന്നും സംവിധായകൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്