വരുന്ന A.M.M.A യുടെ തെരഞ്ഞെടുപ്പിൽ ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടനും നിർമാതാവുമായ വിജയ് ബാബു.
നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
'എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം സത്യങ്ങൾ എല്ലാം തെളിയിച്ച് തിരിച്ചുവരട്ടെ.
താങ്കളെപ്പോലെ സംഘടനയെ നയിക്കാൻ കാര്യക്ഷമതയുള്ള മറ്റനേകം ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന, അത് ശക്തമായി നിലനിൽക്കും.
ബാബുരാജ് ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു', വിജയ് ബാബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്