തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചെന്നാരോപിച്ചു സംവിധായകൻ ഗൗതം വാസുദേവ മേനോൻ. തന്റെ സിനിമയായ ധ്രുവ നച്ചത്തിരം റിലീസ് തടയാൻ ശ്രമങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. നടൻ വിക്രം നായകനാകുന്ന സ്പൈ ത്രില്ലറായ ‘ധ്രുവ നച്ചത്തിരം’ 2017ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധികളും മൂലം ഷൂട്ടിംഗ് തടസ്സപ്പെട്ടു. 2023ൽ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് വീണ്ടും പ്രതിസന്ധിയിലായി.
ചിത്രത്തിനായി നൽകിയ പണത്തിന്റെ കുടിശിക തീർക്കാതെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിച്ചതോടെ നിയമ പ്രശ്നങ്ങൾ ഉയർന്നു. ഇതിനെ തുടർന്ന് പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം പുറത്തിറക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ നിയമപരവും സാമ്പത്തികവുമായ പ്രധാന തടസ്സങ്ങൾ നീങ്ങിയതോടെ ‘ധ്രുവ നച്ചത്തിരം’ റിലീസ് ഉറപ്പായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
