ഗിറ്റാർ  തല്ലിപ്പൊട്ടിച്ച് ഗായകൻ: സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

APRIL 17, 2024, 10:25 AM

 പഞ്ചാബി ഗായകനും റാപ്പറുമായ എപി ധില്ലൻ ഒരു ലൈഫ് പെര്‍ഫോമന്‍സിനിടെ തൻ്റെ ഗിറ്റാർ തല്ലി തകർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. 

ഏപ്രിൽ 15 തിങ്കളാഴ്‌ചയാണ് എപി ധില്ലൻ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലില്‍ ഗിറ്റാര്‍ തല്ലി തകര്‍ക്കുന്ന വീഡിയോ പങ്കിട്ടത്. വേദിയിൽ എപിയ്‌ക്കൊപ്പം പ്രകടനം നടത്തുന്ന ഷിൻദാ കഹ്‌ലോൺ, കമൻ്റ് വിഭാഗത്തിൽ ഒരു ഗിറ്റാർ ഇമോജി പങ്കിട്ടിരുന്നു. 

എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സംഗീത പ്രേമികളാണ്  ഈ നടപടിയെ വിമർശിച്ച് രംഗത്ത് എത്തിയത്. ഇതോടെ എപി ധില്ലന്‍റെ നടപടി വിവാദമായിരിക്കുകയാണ്. കാലിഫോർണിയയിലെ ഇൻഡിയോയിൽ നടന്ന സംഗീത നിശയിലാണ് ധില്ലന്‍റെ പ്രകടനം.

vachakam
vachakam
vachakam

പാശ്ചത്യ സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ ഇത്തരം കാഴ്ചകള്‍ സാധാരണമാണ് എന്നാണ് ധില്ലനെ ന്യായീകരിച്ച് അദ്ദേഹത്തിന്‍റെ പോസ്റ്റിന് അടിയില്‍ പലരും കമന്‍റ് ഇടുന്നത്.  

നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ എപി തൻ്റെ ഗിറ്റാർ സ്റ്റേജിൽ തകർത്തതിൽ രോഷം പങ്കുവച്ചു. ഒരു സംഗീതജ്ഞന്‍‌ ഒരിക്കലും തന്‍റെ ഉപകരണം നശിപ്പിക്കില്ല. അത്തരം ഒരു പ്രവര്‍ത്തി ശരിയല്ലെന്നാണ് പലരും എപി ധില്ലനെ ഈ പോസ്റ്റിന് അടിയില്‍ ഉപദേശിക്കുന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam