പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന പർദയ്ക്ക് പുറമെ മാരി സെൽവരാജിന്റെ ബൈസൺ എന്ന ചിത്രത്തിലും അനുപമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ധ്രുവ് വിക്രം നായകനായ ബൈസൺ ഒരു ആക്ഷൻ ഡ്രാമയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അനുപമ ബൈസണെ കുറിച്ചും സംവിധായകൻ മാരി സെൽവരാജിനെ കുറിച്ചും പറയുകയാണ്. അനുപമയുടെ വാക്കുകൾ ഇങ്ങനെ..
"ഞാൻ ഭാഗമായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രൊജക്ടുകളിൽ ഒന്നാണ് ബൈസൺ. ശക്തമായ കഥ പറയുന്ന മനോഹരമായൊരു ചിത്രമാണിത്. മാരി സാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിതെന്ന് ഞാൻ വിശ്വസിക്കുന്നു", അനുപമ പറഞ്ഞു.
"അദ്ദേഹത്തിന് വളരെ വ്യത്യസ്തമായൊരു പ്രവർത്തന ശൈലിയുണ്ട്. ഉദാഹരണത്തിന്, ഞാൻ മുമ്പ് ഒരിക്കലും ഇതുപോലൊരു വർക്ക്‌ഷോപ്പിലൂടെ കടന്ന് പോയിട്ടില്ല. പക്ഷെ ബൈസൺ എന്ന സിനിമയിൽ ഷൂട്ടിങ് സ്ഥലത്ത് സമയം ചെലവഴിക്കാനും അവിടെയുള്ള ആളുകളുമായി സംവദിക്കാനും അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും എനിക്ക് സാധിച്ചു", എന്നും അനുപമ വ്യക്തമാക്കി.
നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്താണ് ബൈസൺ നിർമിക്കുന്നത്. ഒക്ടോബർ 17ന് ചിത്രം തിയേറ്ററിലെത്തും. അതേസമയം അനുപമയുടെ പർദ എന്ന ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
