നടി അന്‍സിബ ഹസന്‍ 'അമ്മ' ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പെടെ 13 പേരാണ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. അതോടെ അന്‍സിബ എതിരാളികള്‍ ഇല്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.
അതേസമയം നടന്‍ അനൂപ് ചന്ദ്രനെതിരെ അന്‍സിബ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ആരോപണ വിധേയര്‍ സംഘടനയില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന അന്‍സിബയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അനൂപ് ചന്ദ്രന്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്