വേദിയിൽ നർത്തകരെ  ചുംബിച്ച് ജെന്നിഫർ ലോപ്പസ്

MAY 28, 2025, 12:08 AM

2025-ലെ അമേരിക്കൻ മ്യൂസിക് അവാർഡുകൾക്ക് തുടക്കം കുറിച്ച്  ജെന്നിഫർ ലോപ്പസ്. 55 കാരിയായ ലോപ്പസ്, അതിശയിപ്പിക്കുന്ന ഷീർ ബോഡി സ്യൂട്ടിൽ ഹിറ്റ് ഗാനങ്ങളുടെ ഒരു മിശ്രിതം അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

ലോപ്പസിന്റെ സിഗ്നേച്ചർ ശൈലിയും കരിഷ്മാറ്റിക്ക്  പ്രകടനവും  പരിപാടിയുടെ  ഹൈലൈറ്റായിരുന്നു.പ്രകടനത്തിനിടെ ലോപ്പസ്  രണ്ട് നർത്തകരെ ചുംബിച്ചു. അപ്രതീക്ഷിതമായ ആ ട്വിസ്റ്റ് ആരാധകരെയും കാഴ്ചക്കാരെയും ആവേശഭരിതരാക്കി.


vachakam
vachakam
vachakam

2024-ൽ ഫാമിലിയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടൂറിൽ നിന്ന് പിന്മാറിയ ലോപ്പസിന് ഈ പ്രകടനം ശക്തമായ  തിരിച്ചുവരവായി മാറി. റിഹേഴ്സലിനിടെ മുഖത്ത് പരിക്കേറ്റെങ്കിലും, തന്റെ തിരിച്ചുവരവ് പ്രധാനമാണെന്ന് ലോപ്പസ് ദൃഢനിശ്ചയം ചെയ്തു.

ഗ്വെൻ സ്റ്റെഫാനി, ബ്ലെയ്ക്ക് ഷെൽട്ടൺ, ഗ്ലോറിയ എസ്റ്റെഫാൻ, ബെൻസൺ ബൂൺ, ലെയ്‌നി വിൽസൺ, റെനി റാപ്പ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ കലാകാരന്മാരുടെ ഒരു നിര തന്നെ ഷോയിൽ  ഉണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam