'കണ്ണൂർ സ്‌ക്വാഡ്' പോസ്റ്റര്‍ കോപ്പിയടിച്ച്‌ അജയ് ദേവ്ഗണിന്റെ 'മൈതാന്‍'; കയ്യോടെ പൊക്കി നെറ്റിസൺസ് 

MARCH 29, 2024, 9:59 AM

മലയാളത്തില്‍ നിന്ന്  റീമേക്ക് ചെയ്ത് നിരവധി ചിത്രങ്ങൾ   ബോളിവുഡില്‍ ഇറങ്ങുന്നുണ്ട്. സമീപകാലത്തായി ഹെലന്‍, ദൃശ്യം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മലയാള സിനിമകളുടെയും ഹിന്ദി റീമേക്ക് പുറത്തിറങ്ങി. 

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഇറങ്ങാനിരിക്കുന്നു. എന്നാലിപ്പോള്‍ സിനിമ മാത്രമല്ല, സിനിമയുടെ പോസ്റ്ററുകളും അതേപടി പകര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.

അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന മൈതാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെയാണ് പുതിയ വിവാദം. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ ചിത്രവും പേരുകളും മാറ്റിയാണ് പകര്‍ത്തിയിരിക്കുന്നത്.

vachakam
vachakam
vachakam


കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആന്റണി സ്റ്റീഫന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരുനിമിഷം ലോകം മുഴുവന്‍ നിശ്ചമായതു പോലെ തോന്നിയെന്നാണ് ആന്റണി സ്റ്റീഫന്റെ പ്രതികരണം.

തന്റെ പോസ്റ്റര്‍ കോപ്പിയടിച്ചിരിക്കുകയാണ് എന്ന് വളരെ രസകരമായ രീതിയിലാണ് ആന്റണി സ്റ്റീഫന്‍ പറഞ്ഞിരിക്കുന്നത്.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ കമന്റുമായി നിരവധിപേരെത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ തന്നെയാണ് കൂടുതല്‍ ഭംഗിയെന്നും ആളുകള്‍ പറയുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam