ലണ്ടൻ: ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി പാക് താരം ഷഹീദ് അഫ്രീദിയും ബോളിവുഡ് താരം അജയ് ദേവ്ഗണുമൊത്തുള്ള ചിത്രങ്ങള്‍.
ഗ്രൗണ്ടില്‍ അഫ്രീദിക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന അജയ് ദേവ്ഗണിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെ അജയ് ദേവ്ഗണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാണ് ചിത്രത്തിന് പിന്നിലെ സത്യം ആണ് ഇപ്പോൾ പുറത്തു വരുന്നത്.
എന്നാൽ സത്യം തിരിച്ചറിയാതെയാണ് താരത്തിന് നേരെ ആരാധകരുടെ വിമര്‍ശനം ഉണ്ടായത്. അജയ് ദേവ്ഗൺ, ഷഹീദ് അഫ്രീദിക്കൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലേതാണ്. ഇത് തിരിച്ചറിയാതെയാണ് അജയ് ദേവ്ഗണിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
